ഒരു തുടക്കം
എല്ലാം ഒരു നിമിഷം പോലെ, വർഷങ്ങൾക്കുമുൻപ്
ഒരാൺകുട്ടിയായിരുന്ന ഞാനിപ്പോൾ ഒരു പുരുഷനായി:
പെട്ടെന്ന് ഞാൻ ജീവിക്കാൻ തുടങ്ങി!
എനിക്കുമുൻപിൽ ഇതാ ലോകത്തെ ഞാൻ കണ്ടു -
തന്റെ കുതിരകൾക്കരികിൽ നിലകൊള്ളുന്ന ഉഴവുകാരൻ
ആദ്യത്തെ മലഞ്ചെരുവിൽ നിന്നു വിയർപ്പൊഴുക്കുന്നു,
നദീതടങ്ങൾ വിട്ടുപോന്നീ,
മലയടിവാരത്തിൽ ഉഴവുചാൽ തീർക്കുന്നു,
ഉഴുതുമറിക്കാനൊരു ഗിരിപാർശ്വം കാൺകേ,
അതിനൊപ്പമെൻ ഓഹരി കുറയ്ക്കുവാനൊരു തരിശു പാറയും
വായുവിൽ തൂങ്ങുന്ന ഇടിമുഴക്കങ്ങളും,
കറുത്തിരുണ്ട ഗിരിശൃംഗം മുകളിലായ് കാണ്മൂ, ശൂന്യമായ്,
ഇപ്പോൾ കാത്തിരിക്കുന്നു.
- ധീരനാണെങ്കിൽ അവൻ ഉഴവട്ടെ!